ക്രിസ്‌തുമസ്‌ ആഘോഷങ്ങളിൽ പുതുമ ഉണർത്തി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ സാനിറ്റൈസിങ് സ്റ്റാർ

ഇരിങ്ങാലക്കുട : ക്രിസ്‌തുമസ്‌ കാലത്ത് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ”സാനിറ്റൈസിങ് സ്റ്റാർ ” ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. കോളേജിൽ എത്തുന്നവരെ സ്വാഗതം ചെയ്തു കൊണ്ട്, കോളേജിന്‌ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ”സാനിറ്റൈസിങ് സ്റ്റാറിനുള്ളിൽ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന സാന്‍റയാണ് ഇതിന്റെ പ്രത്യേകത. സാന്‍റയുടെ സമ്മാനപ്പെട്ടിയിൽ കൈകൾ വെച്ചാൽ ഓട്ടോമാറ്റിക് ആയി കൈകൾ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസർ ലഭിക്കും. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാവണം എന്ന അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഇത്തരം ഒരു സംരംഭത്തിന് മുതിർന്നത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ . ജോൺ പാലിയേക്കര സി എം ഐ, സാനിറ്റൈസിങ് സ്റ്റാർ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മൂന്നാം വർഷ വിദ്യാർഥികൾ ആയ വിദ്യാർത്ഥികളായ ലൂയി ഫിലിപ്പ്, ജെറിൻ സി. ആന്റണി, വിഷ്ണു ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംരംഭത്തിനു പിന്നിൽ.

Leave a comment

Top