നെല്ല് സംഭരണം: ഡിസംബർ 15 വരെ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാം

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു. 2020 ഡിസംബർ 31നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കാണ് സമയം അനുവദിച്ചത്. 2021 ജനുവരി ഒന്ന് മുതൽ കൊയ്ത്ത് വരുന്നവർക്ക്, അതിന്‌ ശേഷം അവസരം നൽകും. ഇവർക്ക് ക്രോപ്പ് ടു (CROP 2) എന്ന പേരില്‍ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാന്‍ ഡിസംബർ 16 മുതൽ വെബ്സൈറ്റ് വീണ്ടും തുറന്നു കൊടുക്കും. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top