ഇരിങ്ങാലക്കുട നഗരസഭയിൽ താൽക്കാലിക തിരിച്ചറിയൽ കാർഡ് വിതരണം 6,7, 8 തിയ്യതികളിൽ

ഇരിങ്ങാലക്കുട : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവർക്ക് അവരുടെ സമിതിദാനാവകാശം രേഖപെടുത്തുന്നതിനായി നിർബന്ധമായി ആവശ്യമുള്ള താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ ഇരിങ്ങാലക്കുട നഗരസഭയിൽ ഡിസംബർ 6,7, 8 തിയ്യതികളിൽ അതാതു വാർഡുകളിലെ അംഗനവാടികളിൽ ലഭ്യമാണ്.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ, സ്ഥാനാർഥികൾക്കോ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതല്ല. വോട്ടർമാർ നേരിട്ടോ , അവകാശികളോ, രേഖമൂലം ചുമതലപ്പെടുത്തുന്നവരോ കൈപ്പറ്റേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top