എൻ ഐ പി എം ആറിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു

കല്ലേറ്റുംകര : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു. 6381230/ രൂപ ചിലവിൽ സജ്ജീകരിച്ച ആർട് എബിലിറ്റി സെന്ററിൽ ഭിന്നശേഷി കലാകാരായ കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിൻ, പൂർണമായ കാഴ്ച ശക്തിയിലെങ്കിലും കാർട്ടൂൺ രചനയിൽ മികവ് പുലർത്തുന്ന അഞ്ജന സതീഷ് മികച്ച ചിത്രകാരിയെന്നു പേരെടുത്തിട്ടുള്ള നൂർ ജലീല എന്നിവർ ചിത്രം വരച്ചു കൊണ്ടാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. അവർക്കൊപ്പം എൻ ഐ പി എം ആറിലെ സ്പെഷ്യൽ സ്കൂൾ കുട്ടികളായ അസിം അലി, അൻവർ, ആശിഷ് വി എസ്, അശ്വിൻ കെ ഇ, മാധവൻ പി എസ്, സാവിയോ ഷാജു, ഡേവിസ് വർഗ്ഗിസ് എന്നിവരും ചിത്രങ്ങൾ വരച്ചു. എൻ ഐ പി എം ആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയോടനുബന്ധിച്ച് എപ്പിലെപ്സി റിലേറ്റഡ് ഡിഫ്രൻഡ്‌ലി ഏബിൾഡ് ചിൽഡ്രൻ വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക്ക് ന്യുറോളജി പ്രൊഫസർ ഡോ. കല്പന സംസാരിച്ചു. എൻ ഐ പി എം ആറിൽ പുതുതായി ആരംഭിക്കാൻ പോകുന്ന സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിലെ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പരിപാടിയിൽ എൻ ഐ പി എം ആർ ജോയിന്റ് ഡയറക്ടർ സി ചന്ദ്ര ബാബു, അക്കാദമിക്ക് ഓഫിസർ ഡോ. വിജയലക്ഷ്മിയമ്മ , ഡോ. സിന്ധു വിജയകുമാർ, ഡോ. മായാ, ബോസ് വിനോദ്, പ്രിൻസിപ്പൽ ദീപ സുന്ദരേശ്വൻ, ഡോ. ബെബറ്റോ തിമോത്തി, കോഴ്സ് കോർഡിനേറ്റർ മാരായ റീജ ഉദയകുമാർ, എലിസബത്ത് ഷേർലി എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top