എടതിരിഞ്ഞി സഹകരണബാങ്ക് ആവിഷ്ക്കരിച്ച മംഗല്ല്യനിധിയിലെ ആദ്യ വിവാഹം നടന്നു

പടിയൂര്‍ : പടിയൂർ ഗ്രാമപഞ്ചായത്തിലെ നിര്‍ധന യുവതികളുടെ വിവാഹത്തിനായി എടതിരിഞ്ഞി സഹകരണ ബാങ്ക് ആവിഷ്ക്കരിച്ച മംഗല്ല്യനിധിയിലെ ആദ്യത്തെ വിവാഹം ബാങ്ക് ഹാളില്‍ നടന്നു. രണ്ടര ലക്ഷം രൂപയാണ് ഒരു വിവാഹത്തിനായി ബാങ്ക് ചിലവഴിക്കുന്നത്. വധൂവരന്മാരുടെ വീട്ടുകാര്‍ പരസ്പരം സമ്മതിച്ചുറപ്പിക്കുന്ന വിവാഹം അവരവരുടെ ആചാരപ്രകാരമാണ് നടത്തുന്നത്. വിവാഹചടങ്ങില്‍ മുന്‍ മന്ത്രി കെ. പി രാജേന്ദ്രന്‍, പ്രൊഫ. കെ.യു അരുണന്‍ എം എൽ എ , ബാങ്ക് പ്രസിഡണ്ട് പി.മണി, സെക്രട്ടറി സി. കെ സുരേഷ്ബാബു എന്നിവർ പങ്കെടുത്തു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top