
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവന്റെ ഉത്സവത്തിന് സ്ഥിരം രംഗവേദി ഉണ്ടാവുക എന്ന ദേവസ്വത്തിന്റെയും ഭക്തരുടെയും ആഗ്രഹം സഫലമാക്കികൊണ്ട് കൂടൽമാണിക്യം രംഗമണ്ഡപം സമർപ്പണം നടന്നു. ജനാർദ്ദനൻ കാക്കരയാണ് രംഗമണ്ഡപം ദേവസ്വത്തിന് സമർപ്പിച്ചത്. ചടങ്ങിന് തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ എൻ പി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. സ്ഥിരം രംഗവേദിയിൽ നടക്കുന്ന കലാപരിപാടികൾ ഇപ്പോൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തത്സമയം വീക്ഷിക്കാം https://youtu.be/KCjsv41hcS0
വൈകീട്ട് 5:30 ന് കേളി, മദ്ദളം: കലാനിലയം പ്രകാശൻ, ചെണ്ട: കലാനിലയം ഉദയൻ നമ്പൂതിരി, തുടർന്ന് 6 ന് വിശ്വരാജ് വിനയകുമാർ, വേദ വിനയകുമാർ എന്നിവർ അവതരിപ്പിക്കുന്ന സോപാന സംഗീതം. 6:15 ന് വീണാവാദനം : ശ്രീവിദ്യ വർമ, മൃദംഗം : സുധാമൻ സുബ്രഹ്മണ്യൻ, 6: 30 ന് കർണ്ണാടക സംഗീതം , വായ്പ്പാട്ട് : രജനീഷ് വാസുദേവൻ, വയലിൻ : സുരേഷ് നമ്പൂതിരി, മൃദംഗം : സുധാമൻ സുബ്രഹ്മണ്യൻ, തുടർന്ന് 7 :15 ന് നൃത്യതി നൃത്തക്ഷേത്രയുടെയും, 7 : 45 ന് ഭരത് വിദ്വത് മണ്ഡലും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. രാത്രി 8 : 30 മുതൽ 10 : 30 വരെ ടി വേണുഗോപാൽ എഴുതി ചിട്ടപ്പെടുത്തിയ കഥകളി പാദുകപട്ടാഭിഷേകം. അരങ്ങത്ത് കലാനിലയം ഗോപിയും സംഘവും , സമർപ്പണം : കാളിയരങ് ഇരിങ്ങാലക്കുട

