ഇരിങ്ങാലക്കുട ഹൃദയ പാലിയേറ്റീവ് കെയർ വെഞ്ചിരിപ്പും ഉദ്‌ഘാടനവും നവംബർ 21 ന്

ഇരിങ്ങാലക്കുട : മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഹൃദയ പാലിയേറ്റിവ് കെയർ & ഹോസ്പിസ് ട്രസ്റ്റിന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്ന കേന്ദ്ര മന്ദിരത്തിന്‍റെയും പാലിയേറ്റീവ് കെയർ സെന്ററിന്‍റെയും ഉദ്‌ഘാടനം നവംബർ 21 ശനിയാഴ്ച 3:30 ന് തൃശൂർ കളക്ടർ എസ് ഷാനവാസ് നിർവ്വഹിക്കും. ഹൃദയ പാലിയേറ്റിവ് കെയർ ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപതയുടെയും സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെയും അഭ്യുദയ കാംഷികളുടെയും സഹകരണത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ മന്ദിരം ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടകര, വെള്ളിക്കുളങ്ങര എന്നി മേഖലകളിലായി ശുശ്രൂഷ നടത്തുന്ന ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രമായി പ്രവർത്തിക്കുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top