തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്.സി ഫുഡ് ടെക്നോളജി , എം.എസ്.സി മൈക്രോബയോളജി, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം എന്നീ പുതിയ കോഴ്‌സുകൾക്ക് യൂണിവേഴ്സിറ്റി അനുവാദം നൽകി .

ഇരിങ്ങാലക്കുട താണിശ്ശേരി കല്ലട റോഡിനടുത്താണ് കോളേജ് കാമ്പസ്. രാജ്യത്തിനകത്തും വിദേശത്തും മൾട്ടിനാഷണൽ കമ്പനികളിൽ ഏറെ ജോലിസാധ്യതയുള്ള ബി.എസ്.സി ഫുഡ് ടെക്നോളജി, ബി. എസ്.സി മൈക്രോബിയോളജി, ബി. എസ്.സി ബയോകെമിസ്ട്രി, ബി. എ മൾട്ടി മീഡിയ, ബി.ബി എ, ബി.സി.എ, ബി കോം, എം.കോം എന്നി കോഴ്‌സുകൾക്കാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നേരത്തെ അഫിലിയേഷൻ നൽകിയിട്ടുള്ളത്. ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനവും ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ബി.കോം, ബി.ബി.എ, ബി.സി.എ വിദ്യാർത്ഥികൾക്ക് ഡിഗ്രി പഠനത്തോടൊപ്പം ഉയർന്ന ജോലി സാധ്യതകൾക്കായി സി എം എ , സി എ ടി,സി എ,എസ് എ പി,ജി എസ് ടി , ടാലി, ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ് എന്നി ആഡ് ഓൺ കോഴ്‌സുകളും നൽകി വരുന്നു . പുതിയ കോഴ്‌സുകൾക്കുള്ള മാനേജ്‌മെന്റ് സീറ്റുകൾക്കുള്ള അപേക്ഷ ഫോമുകൾ കോളേജ് ഓഫീസിൽ നിന്നോ , ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിനടുത്തുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top