മലയാളം ഒന്നാം ഭാഷയാക്കണം – ഡോ.പി.സുരേഷ്

അവിട്ടത്തൂർ : ഹയർ സെക്കണ്ടറിയിൽ മലയാളം രണ്ടാം ഭാഷയായിട്ടല്ല , ഒന്നാം ഭാഷയായിട്ടാണ് പഠിക്കേണ്ടത് എന്ന് സാംസ്കാരികപ്രവർത്തകനും , മലയാളം അധ്യാപകനുമായ ഡോ.പി.സുരേഷ് എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഗൂഗിൾമീറ്റ് വഴി പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തിയ മലയാളം വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹയർ സെക്കണ്ടറിയിൽ പഠിക്കുന്ന എല്ലാം കുട്ടികൾക്കും മാതൃഭാഷ പഠിക്കുന്നതിനുള്ള അവകാശത്തെ മാനിക്കേണ്ടതാണെന്നും ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി സുരേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വി.ശ്രീല, ബിബി.പി.എൽ, വിദ്യാർത്ഥികളായ ജിയന്ന റോസ്, റോമി ജെ. തളിയത്ത്, അലീന തോമസ്, ആൽമിയ റോസ് പോൾ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top