വാച്ചുമരം ആദിവാസി കോളനിയിൽ മദ്യത്തിനും മയക്കു മരുന്നിനുമെതിരേ ജാഗ്രതാ കാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട : എക്സൈസ് സർക്കിൾ ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷന്‍റെ ഭാഗമായി വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്‍റെയും വനസംരക്ഷണ സമിതിയുടേയും സഹകരണത്തോടെ വാച്ചുമരം ആദിവാസി കോളനിയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജാഗ്രതാ കാമ്പയിൻ നടത്തി. നൂറോളം ആദിവാസികൾ പങ്കെടുത്തു. ഗൃഹസന്ദർശനം, ബോധവൽക്കരണ ക്ലാസ്സ്, എന്നിവയും ഉണ്ടായിരുന്നു.. ആദിവാസികളോടൊപ്പം ഉദ്യോഗസ്ഥരും ഊരുമൂപ്പനും ഊരിലെ ലഹരിയുയർത്തുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഇരിങ്ങാലക്കുട എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഹാറൂൺ റഷീദ്, വിഎ ഉമ്മർ, ചാലക്കുടി എക്സൈസ് അസി. ഇൻസ്പെക്ടർ വിൻസെന്‍റ് , സി.ഇ.ഒ മാരായ എം. ഒ. ബെന്നി, വനിത സി .ഇ. ഒ മാരായ രജിത, ശാലിനി, ഫോറസ്റ്റ് ഓഫീസർമാരായ മോഹൻകുമാർ,  ബിജേഷ് ഭാസ്കർ, ‘ഊരു മൂപ്പൻ രാജൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top