ഒക്യൂപേഷണൽ തെറാപ്പി ബിരുദ കോഴ്സ് എൻ ഐ പി എം ആറിൽ

കല്ലേറ്റുംകര : കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ തൊഴിൽ സാധ്യതയുള്ള പുതിയ പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായി നാലര വർഷ കാലയളവുള്ള ഒക്യൂപ്പേഷണൽ ബിരുദ കോഴ്സ് ആരംഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തും ധാരാളം ജോലി സാധ്യതയുള്ള ഈ പാരാമെഡിക്കൽ കോഴ്സിന് 2020 ഒക്ടോബർ 17 ന് ചേർന്ന ആരോഗ്യ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗീകാരം നൽകി.

നിലവിൽ പാരാമെഡിക്കൽ കോഴ്സിനായി എൽ ബി എസ് നടത്തിയ പ്രവേശന പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ നിന്നാണ് ഈ വര്ഷം അഡ്മിഷൻ നൽകുക.സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എൻ ഐ പി എം ആർ, എൻ ഐ എസ് എച് എന്നി സ്ഥാപനങ്ങൾക്കാണ് ഈ കോഴ്സ് നടത്താൻ അനുമതിയുള്ളത്. കേരളത്തിൽ ആദ്യമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്. നാളിതു വരെ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളെയാണ് ബി ഓ ടി (BOT) പഠനത്തിനായി ആശ്രയിച്ചിരുന്നത്. താല്പര്യമുള്ളവർ 2020 ലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscenter.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 10 വൈകീട്ട് 5 നകം അപേക്ഷ നൽകണം.

Leave a comment

Top