വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ എക്സൈസ് സെപഷൽ സ്ക്വാഡ് 5 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി

ഇരിങ്ങാലക്കുട : അനധികൃതമായി പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ ‘ബ്രേക്ക് ടുബാക്കോയുടെ’ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ എക്സൈസ് സെപഷൽ സ്ക്വാഡ് അഞ്ച് കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിൻ്റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 25 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തതായി എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. വരും ദിവസങ്ങളിലും എക്സൈസ് സ്പെഷൽ സ്ക്വാഡിൻ്റെ ഓപറേഷൻ ”ബ്രേക്ക് ടുബാക്കോ ” തുടരുമെന്നും സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസ് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top