ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഉന്നത് ഭാരത് അഭിയാന്‍ പ്രവര്‍ത്തനങ്ങനളുടെ ഭാഗമായി പ്രോഡക്റ്റ് ലോഞ്ചും സംസ്ഥാനതല വെബ്ബിനാറും നടന്നു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഉന്നത് ഭാരത് അഭിയാന്‍ പ്രവര്‍ത്തനങ്ങനളുടെ ഭാഗമായി പ്രോഡക്റ്റ് ലോഞ്ചും സൗരോര്‍ജ്ജം കര്‍ഷകര്‍ക്ക് നിര്‍മ്മാണവും വിനിയോഗവും എന്ന വിഷയത്തില്‍ സംസ്ഥാനതല വെബ്ബിനാറും നടന്നു. കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ അധീനതയിലുള്ള ഉന്നത് ഭാരത് അഭിയാന്‍റെ ദേശീയ പ്രോജക്റ്റ് കോഡിനേറ്ററും ഡല്‍ഹി ഐ.ഐ.റ്റി യിലെ പ്രോജക്റ്റ് സൈന്‍റെിസ്റ്റുമായ ഡോ. മാനവി അജിത്ത് സിങ് കാര്യപരിപാടികള്‍ ഉദ്ഘാടനം ചെയ്തു . വടക്കേഇന്ത്യന്‍ ഗ്രാമീണമേഖലയുടെ സാമ്പത്തിക വികസനത്തിന് സൗരോര്‍ജ്ജത്തിന്‍റെ ഉപയോഗം സഹായകമാകുമെന്ന് ഡോ.മാനവി ഉദ്ഘാടന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ മികച്ച കുംടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സോളാര്‍ഡ്രയറുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആറാംവാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാറും പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്. സുധനും സോളാര്‍ഡ്രയറുകള്‍ ഏറ്റുവാങ്ങി. ക്രൈസ്റ്റ്കോളേജിലെ സാമൂഹ്യക്ഷേമവിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രൊഫ.സൈജിത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗ്രാമീണരുടെ ആവശ്യങ്ങള്‍ പഠനവിധേയമാക്കി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഉന്നത് ഭാരത് അഭിയാന്‍ മധ്യ കേരളവിഭാഗം കോഡിനേറ്റര്‍ ഡോ.ജിജു പി. അലക്സ് , ഐ.ക്യു.എ.സി. കോഡിനേറ്റര്‍ ഡോ.റോബിന്‍സണ്‍ പി.പി. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സോളാര്‍ ഡ്രയറിന്‍റെ നിര്‍മ്മാതാവും രസതന്ത്രവിഭാഗം തലവനുമായ ഡോ.വി.റ്റി.ജോയി പ്രസ്തുത ഉത്പന്നത്തിന്‍റെ ഉപയോഗത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മില്ലില്‍ പൊടിക്കാനുള്ള ധാന്യങ്ങള്‍ കുതിര്‍ത്തതിനു ശേഷം ഉണക്കുന്നതിനും നാരങ്ങാ , മാങ്ങാ , ജാതിക്കാതൊണ്ട് തുടങ്ങിയ വസ്തുക്കള്‍ വ്യത്യസ്ത വിഭവങ്ങള്‍ക്കായി ഉണക്കുന്നതിനും സോളാര്‍ഡ്രയര്‍ വളരെ പ്രയോജനപ്രദമാണ്. വിവിധ കോളേജുകളിലെ അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ യു.ബി.എ. കോഡിനേറ്റേഴ്സ് എന്നിവര്‍ പങ്കെടുത്ത പരിപാടിയുടെ സംഘാടനം നിര്‍വ്വഹിച്ചത് ക്രൈസ്റ്റ് കോളേജിലെ വാണിജ്യവിഭാഗം അധ്യാപകനും യു.ബി.എ. കോഡിനേറ്ററുമായ ഡോ. അരുണ്‍ ബാലകൃഷ്ണനാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top