എൻ ഐ പി എം ആറിൽ കോഴ്സ് കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഡി എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സിൽ കോഴ്സ് കോർഡിനേറ്റർ തസ്തികയിൽ ബി എഡ് /ഡി എഡ് സ്പെഷ്യൽ എഡ്യൂക്കേഷനും ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഒരാളെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ നേരിട്ടോ/ ഇ മെയിൽ / തപാൽ മുഖേനെയോ നവംബർ 17 നു മുൻപായി എക്സ്‍സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിട്യൂട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, കല്ലേറ്റുംകര പി ഒ, തൃശൂർ 680 683 എന്ന വിലാസത്തിലോ nipmrin@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top