കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മററി ഇരിങ്ങാലക്കുട ട്രഷറിക്കു മുന്നിൽ പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന മുതിർന്ന പൗരൻമാരായ പെൻഷൻകാർക്ക് ചികിത്സാ സഹായവും, സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എ.സി. സുരേഷ്, കെ. കമലം, എം. സനൽകുമാർ, ടി.കെ. ബഷീർ, കെ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.

Leave a comment

Top