പ്രളയത്തിൽപെട്ട് വീട് നഷ്ടപ്പെട്ട ഗീത ഉദയന് സ്നേഹക്കൂടൊരുക്കി ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട : 2018 ലെ പ്രളയത്തിൽപ്പെട്ട് വീടും തുടർന്ന് ഭർത്താവും നഷ്ടപ്പെട്ട നിരാലംബയായ ഗീത ഉദയന് പുത്തൻചിറ പഞ്ചായത്തിൽ വെള്ളൂർ ലക്ഷം വീട് കോളനിയിൽ കൊടുങ്ങല്ലൂരിലെ താണിയത്ത് ട്രസ്ററുമായി സഹകരിച്ച് വീട് പണിതു നൽകി കൊണ്ട് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് മാതൃകയായി. കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാർ ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബിന്റെ നാലാമത് സ്നേഹവീട് ഗീതാ ഉദയനു കൈമാറി. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ടി.ജെ പ്രിൻസ് അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ഭാരവാഹികളായ മധുമേനോൻ, ഫ്രാൻസിസ് കോക്കാട്ട്, ടി.പി സെബാസ്റ്റ്യൻ, ഷാജു ജോർജ്ജ് , പി ടി ജോർജ്ജ്, കെ.വി. ജോൺ, സി.ഡി. ജോണി എന്നിവർ ആശംസകൾ നേർന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top