വിവാഹവാഗ്ദാനം നൽകി പീഡനം – പ്രതിക്ക് 7 വർഷം കഠിന തടവും 50000 രൂപ പിഴയും

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കാതെ ചതിച്ച് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത കേസിൽ കയ്പമംഗലം പുതിയ വീട്ടിൽ ഷഫീക്ക് (33) നെ കുറ്റക്കാരനെന്നുകണ്ടു ഇരിങ്ങാലക്കുട അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷ നിയമം 376 വകുപ്പ് പ്രകാരം 7 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിന തടവനുഭവിക്കണം.

2013 ആഗസ്റ്റ് മാസത്തിൽ തൃപ്രയാറിലെ തുന്നൽ പഠിക്കാൻ പോയിരുന്ന സ്ഥാപനത്തിൽ വച്ചാണ് പ്രതി പെണ്കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി പ്രതി പീഡനം തുടർന്ന്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയും മെഡിക്കൽ തെളിവുകളും അടിസ്ഥാനപ്പെടുത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന സി. പ്രേമാനന്ദ കൃഷ്ണൻ രജിസ്റ്റർ ചെയ്ത കേസിൽ ചേർപ്പ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന സി. സുന്ദരൻ, വലപ്പാട് പോലീസ് സബ് ഇൻസ്‌പെക്ടർ ടി.സി രാമനാഥൻ എന്നിവരാണ് തുടരന്വേഷണം നടത്തിയത്. വലപ്പാട് പോലീസ് ഇൻസ്പെക്ടറായിരുന്ന കെ.ടി സലിൽകുമാർ എന്നിവരാണ് പിന്നീട് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ജെ ജോബി, അഡ്വേക്കേറ്റുമാരായ ജിഷ ജോബി, വി.എസ് ദിനൽ, അർജുൻ രവി എന്നിവർ ഹാജരായി.


Leave a comment

Top