പ്രൊഫ. എം.കെ. ചന്ദ്രൻ അന്തരിച്ചു

പ്രൊഫ. എം.കെ. ചന്ദ്രൻ 1945-2020

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗണിത അധ്യാപകനും വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ എം.കെ. ചന്ദ്രൻ (75) അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സജീവ പ്രവർത്തകനാണ്. സാമൂഹ്യ പരിഷ്കർത്താവും നാടകനടനും സിനിമാ പ്രവർത്തകനുമായിരുന്ന മംഗലശ്ശേരി എം.എസ്. നമ്പൂതിരിയുടെ മകനാണ്. 1968 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഗണിത അധ്യാപകനായി സേവനം ആരംഭിച്ചു 1996 ൽ ഡിപ്പാർട്ട്മെന്റ് മേധാവിയായി, 2001 വിരമിച്ചു.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സ്ഥാപകനും, നിലവിൽ രക്ഷാധികാരിയുമാണ്. പരിഷത്തിന്‍റെ സജീവ പ്രവർത്തകനാണ് ബാലവേദി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പരിഷത്തിന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, ഇ.കെ.എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിലെ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കമ്മിറ്റി അംഗമാണ്. ഉണ്ണായിവാരിയർ സ്മാരക കലാനിലത്തിന്റെ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു, സി.പി.ഐ(എം) നേതാവ് കൂടിയാണ്. ഭാര്യ ശ്രീദേവി, മക്കൾ ഹേന, വികാസ്.

Leave a comment

Top