കേരള പിറവി ദിനം യു ഡി എഫ് വഞ്ചനാ ദിനമായി ആചരിച്ചു

കോണത്തുകുന്ന് : സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാജിവെച്ചു പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളപ്പിറവി ദിനം യു ഡി എഫ് വഞ്ചനാ ദിനമായി ആചരിച്ചു. കോണത്തുകുന്നിൽ നടന്ന പ്രതിഷേധ സമരം യു ഡി എഫ് ചെയർമാൻ അയൂബ് കരൂപ്പടന്ന ഉദ്‌ഘാടനം ചെയ്തു. കൺവീനർ കെ. എ. സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ധർമജൻ വില്ലേടത് മുഖ്യ പ്രഭാഷണം നടത്തി. വി. മോഹൻദാസ്, നാസർ ഫൈസി, കെ.എസ് അബ്ദുല്ലക്കുട്ടി, അലിയാർ, മണി മോഹൻദാസ്, ആമിനാബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top