ഇരിങ്ങാലക്കുടക്ക് ആശ്വാസം – നഗരസഭ പരിധിയിൽ ശനിയാഴ്ച കോവിഡ് പോസിറ്റീവ് 6 പേർ മാത്രം

ഇരിങ്ങാലക്കുടക്ക് ആശ്വാസം, നഗരസഭ പരിധിയിൽ ശനിയാഴ്ച കോവിഡ് പോസിറ്റീവ് 6 പേർ മാത്രം. ഇതുവരെ ആകെ പോസിറ്റീവ് 791 പേരാണ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്ക് ആശ്വാസം, നഗരസഭ പരിധിയിൽ ശനിയാഴ്ച കോവിഡ് പോസിറ്റീവ് 6 പേർ മാത്രം. ഇതുവരെ ആകെ പോസിറ്റീവ് 791 പേരാണ്. ആശുപത്രിയിലുള്ള പോസിറ്റീവ് ആയി ചികിത്സയിലുള്ളത് 32 പേരും, വീടുകളിൽ പോസിറ്റീവ് ആയി 201 പേരും നിലവിൽ ചികിത്സയിലുണ്ട്. 45 വയസ്സുള്ള പുരുഷൻ- വാർഡ് – 5, 31 വയസ്സുള്ള സ്ത്രീ- വാർഡ് – 5, 80 വയസ്സുള്ള സ്ത്രീ- വാർഡ് – 10, 45 വയസ്സുള്ള സ്ത്രീ- വാർഡ് – 10, 51 വയസ്സുള്ള പുരുഷൻ- വാർഡ് – 19, 15 വയസ്സുള്ള ആൺകുട്ടി- വാർഡ് – 19 എന്നിവർക്കാണ് ശനിയാഴ്ച (31/20/2020) രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്റൈയിനിൽ 331 പേർ, ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിൽ ഒരാൾ, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 56 പേർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top