പടിയൂരില്‍ വീടുകയറി ആക്രമണം. വൃദ്ധയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

പടിയൂര്‍ : രാത്രിയില്‍ ഒരു സംഘം ആളുകള്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടുകയറി ആക്രമിച്ചു. വൃദ്ധയടക്കം നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവനങ്ങാടി തെക്കൂട്ട് ഗംഗാധരന്‍ ഭാര്യ മാധവി (84), മകന്‍ വത്സന്‍ (50), ഭാര്യ ഷീബ (36), മകനും യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറിയുമായ ജിബിന്‍ (22), വൈക്കം ശാഖ മുഖ്യ ശിക്ഷക് കൊടുങ്ങൂക്കാരന്‍ പ്രകാശന്‍ മകന്‍ ദീപു(34) എന്നിവരാണ് ചികിത്സയിലുള്ളത്. ജിബിന്‍ നടവരമ്പ് സഹകരണ ആശുപത്രിയിലാണ്. മാധവിക്ക് തലയില്‍ സാരമായ പരിക്കുണ്ട്.

പതിനഞ്ചോളം വരുന്ന സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചതെന്ന് പറയുന്നു. കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വില്‍പന പടിയൂരിലും സമീപപ്രദേശങ്ങളിലും ശക്തമാണ്. ബി.ജെ.പി പ്രവര്‍ത്തകനായ വത്സന്റെ നേതൃത്വത്തില്‍ കഞ്ചാവ് ലോബിക്കെതിരെ പൊതുജനങ്ങളുടെ ഒപ്പുശേഖരിച്ച് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീടുകയറി ആക്രമണമെന്നാണ് കരുതുന്നത്. കാട്ടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top