മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ ആയി നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡ് – നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു

ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാർഡിലെ രോഗബാധിത പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി ബാക്കി പ്രദേശങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. എന്നാൽ വെള്ളിയാഴ്ച 33 പേർ ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് പോസിറ്റീവ് ആയത് വീണ്ടും നഗരസഭ പ്രദേശം മുഴുവനുമായി അടച്ചിടുമോ എന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാർഡിലെ രോഗബാധിത പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി ബാക്കി പ്രദേശങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മുൻസിപ്പൽ ഓഫീസ് റോഡിൽ യൂണിയൻ ബാങ്ക് മുതൽ മുനിസിപ്പൽ മൈതാനം വരെയും പാർക്ക് റോഡിൽ വില്ലേജ് ഓഫീസ് വരെയും, വില്ലേജ് ഓഫീസ് റോഡിൽ നിന്നും മെയിൻ റോഡ് വരെയുമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നിലനിൽക്കുന്നത്. വാർഡ് 22 ഒഴിച്ച് നഗരസഭയിലെ ബാക്കി എല്ലാ വാർഡുകളെയും നിയന്ത്രണങ്ങളിൽ നിന്ന് രണ്ടു ദിവസം മുന്നേ ഒഴിവാക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച 33 പേർ ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് പോസിറ്റീവ് ആയത് വീണ്ടും നഗരസഭ പ്രദേശം മുഴുവനുമായി അടച്ചിടുമോ എന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം തുടർച്ചയായി മുപ്പതിലധികം രോഗികൾ വന്നാൽ ഇതിനു സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിക്കുന്നുമുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top