ചെക്ക് ഡാം നിർമ്മാണോദ്ഘാടനം ചെയ്തു

പറപ്പൂക്കര : ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചിലവു ചെയ്ത് പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരിൽ നിർമ്മിക്കുന്ന ചെക്ക്ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ, വയലൂർ, നെല്ലായി പ്രദേശങ്ങളിലെ ഏകദേശം 500 ഏക്കറിൽ കൃഷി ചെയ്യുന്നതിനും, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനും ഈ പദ്ധതി ഉപകാരപ്പെടും. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാർത്തിക ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം ജലജ തിലകൻ ആശംസകളർപ്പിച്ച് സംസാരിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത സജീവൻ സ്വാഗതവും മുൻ പഞ്ചായത്ത് മെമ്പർ ടി.ആർ.ലാലു നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top