10 കോടി രൂപ പ്രീമിയം സമാഹരിച്ച ഇന്ത്യയിലെ ആദ്യ എൽ.ഐ.സി. അസോസിയേറ്റ് എന്ന ബഹുമതി കെ.വേണുവിന്

ഇരിങ്ങാലക്കുട: 10 കോടി രൂപ ഫസ്റ്റ് പ്രീമിയം സമാഹരിച്ച ഇന്ത്യയിലെ ആദ്യത്തെ എൽ.ഐ.സി. അസോസിയേറ്റ് ആയി കരുവന്നൂർ തേലപ്പിള്ളി സ്വദേശി കെ.വേണു. 2020-21 വർഷത്തിൽ ആദ്യത്തെ ആറു മാസം കൊണ്ടാണ് ഈ നേട്ടമെന്നത് ഏറെ ശ്രദ്ധേയവുമാണ്. വർഷങ്ങളായി അഖിലേന്ത്യാ തലത്തിൽ പോളിസികളുടെ എണ്ണത്തിലും പ്രീമിയം സമാഹരണത്തിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കെ.വേണു എൽ.ഐ.സി. ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അസോസിയേറ്റ് ആണ്. ഡെവലപ്പ്മെൻ്റ് ഓഫിസറായിരുന്നപ്പോഴും നിരവധി തവണ ഇന്ത്യയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top