ഡോ. കെ എൻ പിഷാരഡി സ്മാരക കഥകളി ക്ലബ്ബിന്‍റെ 43- ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഡോ. കെ എൻ പിഷാരഡി സ്മാരക കഥകളി ക്ലബ്ബിന്‍റെ 43- ാം വാർഷികം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ രാവിലെ ഉത്തരാസ്വയംവരം കഥകളിയെ ആസ്പദമാക്കി നടന്ന ചൊല്ലിയാട്ടം ആസ്വാദ്യകരമായി. കെ ബി രാജ് ആനന്ദിന്റെ നിർവഹണത്തിൽ കലാമണ്ഡലം അരുൺ വാരിയർ ദുര്യോധനനായും കലാമണ്ഡലം ശിബി ചക്രവർത്തി ത്രിഗർത്തനായും ചെണ്ടയിൽ കലാനിലയം രതീഷും മദ്ദളത്തിൽ കലാനിലയം പ്രകാശനും വേദിയിലെത്തി.

ഉച്ചതിരിഞ്ഞ് നടന്ന ഉത്തരാസ്വയംവരം (സഭ) കഥകളി അരങ്ങേറി. ദുര്യോധനൻ വാഴേങ്കട വിജയൻ, ഭാനുമതി കലാമണ്ഡലം അരുൺ വാരിയർ, ദൂതൻ കലാനിലയം വിഷ്ണു, ദ്രോണർ കലാനിലയം ഗോകുൽ എന്നിവർ വേഷമിട്ടു. വൈകീട്ടു നടന്ന വാർഷിക സമ്മേളനത്തിൽ ഡോ. കെ എൻ പിഷാരഡി സ്മാരക കഥകളി പുരസ്‌കാരം വാഴേങ്കട വിജയനും, മികച്ച കഥകളി വിദ്യാര്‍ത്ഥികൾക്കായി ഏർപ്പെടുത്തിയ പി ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോവ്മെന്റ് കലാനിലയം വേഷവിഭാഗം വിദ്യാര്‍ത്ഥി വിഷുവിനും നെല്ലിയോട് വാസുദേവൻ നമ്പൂതിരി സമ്മാനിച്ചു . വൈകുനേരം ഉത്തരാസ്വയംവരം (ത്രിഗർത്തവട്ടം) കഥകളിയും ഉണ്ടായി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top