നഗരസഭയില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഏര്‍പ്പെടുത്തണം – ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി

22-ാം വാര്‍ഡിലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഗതി മന്ദിരത്തെ മൈകോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യപിച്ച് മുന്‍സിപ്പാലിറ്റിയെ പൂര്‍ണമായും നിയന്ത്രണ മുക്തമാക്കണമെന്ന് ബിജെപി മുന്‍സിപ്പല്‍കമ്മിറ്റി യോഗം

ഇരിങ്ങാലക്കുട : ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടിരിക്കുന്ന 22-ാം വാര്‍ഡിലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഗതി മന്ദിര പരിസരത്തെ മൈകോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യപിച്ച് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയെ പൂര്‍ണമായും നിയന്ത്രണ മുക്തമാക്കണമെന്ന് ബിജെപി മുന്‍സിപ്പല്‍കമ്മിറ്റി യോഗം അധികാരികളോട് അഭ്യര്‍ത്ഥിച്ചു. നഗരസഭയെ ക്രിട്ടിക്കല്‍ സോണില്‍ പെടുത്തി ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചതിനെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ബിജെപി കമ്മിറ്റി സ്വാഗതം ചെയ്തു. ജില്ലാകളക്ടര്‍ക്ക് ജില്ലാആരോഗ്യവിഭാഗത്തില്‍ നിന്ന് കിട്ടിയ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ഇരിങ്ങാലക്കുടയെ ക്രിട്ടിക്കല്‍ സോണില്‍ പെടുത്തിയത്.

ഇരിങ്ങാലക്കുടയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് സ്ഥിതി വിവരകണക്കുകള്‍ വസ്തുതാപരമാണെന്ന് ബോധ്യം വന്നതിന് ശേഷമേ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവൂ എന്നും പ്രശ്‌നബാധിത മേഖലകളെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്നും 26ന് സ്ഥലം എം.എല്‍.എ. അരുണന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍മാന്‍, തഹസില്‍ദാര്‍, ആശുപത്രി സൂപ്രണ്ട്, ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ ഒരു വാര്‍ഡ് ഒഴിവാക്കി ബാക്കി വാര്‍ഡുകളെ നിയന്ത്രണ വിമുക്തമാക്കി. ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടിരിക്കുന്ന 22-ാം വാര്‍ഡില്‍ പ്രവര്‍ത്തക്കുന്ന ഒരു അഗതി മന്ദിരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ സ്ഥാപനവും ഇതിന്റെ മുന്‍വശത്തെ റോഡും മാത്രം അടച്ചിട്ടാല്‍ മതി എന്നാണ് 28-ാം തീയതി എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. എന്നാല്‍ കളക്ടര്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ഈ തീരുമാനം നടപ്പിലായില്ല. പകരം വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടമുതല്‍ ഠാണാവ് വരെ ദൈര്‍ഘ്യമുള്ള വലിയൊരു വാര്‍ഡാണ് 22 മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്. കഴിഞ്ഞ യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഈ അഗതി മന്ദിരത്തെ മൈകോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യപിച്ച് മുന്‍സിപ്പാലിറ്റിയെ പൂര്‍ണമായും നിയന്ത്രണ മുക്തമാക്കണമെന്ന് ബിജെപി മുന്‍സിപ്പല്‍കമ്മിറ്റി യോഗം അധികാരികളോട് അഭ്യര്‍ത്ഥിച്ചു. യോഗം ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ സന്തോഷ് ബോബന്‍ ഉദ്ഘാടനം ചെയ്തു. വി.സി.രമേഷ്, രാഗേഷ് പി.ആര്‍., സത്യദേവ് മൂര്‍ഖനാട്, സന്തോഷ് കാര്യാടന്‍, അയ്യപ്പദാസ് വി.കെ. എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top