മുരിയാട് കലാഭവൻ മണി സ്മാരക ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം 31ന്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ആറാം വാർഡിൽ കലാഭവൻ മണി സ്മാരക ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം 31 ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയ് പ്രകാശ് മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവ് ചെയ്താണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top