തൃശൂർ ജില്ലയില്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ ധാരണ

തൃശൂർ ജില്ലയില്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ ധാരണ

തൃശൂർ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പള്ളികളില്‍ നാല് പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് പതാക ഉയര്‍ത്തല്‍ മാത്രമാക്കണം. ഭക്ഷണ വിതരണവും കൂട്ടം കൂടിയുള്ള പ്രാര്‍ഥനയും പാടില്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന് വിവിധ സംഘടനകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top