തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവുകളിൽ വർധന, 1018 പേർക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെ 1005. 916 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവുകളിൽ വർധന, 1018 പേർക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെ 1005. 916 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവുകളിൽ വർധന, 1018 പേർക്ക് കോവിഡ്. 1005 പേർക്ക് സമ്പര്‍ക്കത്തിലൂടെ. 916 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 8790 പേര്‍ക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.27 കോവിഡ് മരണങ്ങൾ ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതില്‍ 21 പേര്‍ക്ക് സെന്‍ട്രല്‍ പ്രിസന്‍ ആന്‍ഡ് കറക്ഷന്‍ ഹോം വിയ്യൂര്‍ (18), ചാലക്കുടി മാര്‍ക്കറ്റ് (2), യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം (1) എന്നീ മൂന്ന് ക്ലസ്റ്ററുകള്‍ വഴിയാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ -6, ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍ 2, രോഗ ഉറവിടം അറിയാത്തവര്‍- 6 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 74 പുരുഷന്‍മാരും 60 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:

  1. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 291
  2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-72
  3. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-42
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-59
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 33
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-179
  7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-147
  8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-188
  9. സി.എഫ്.എല്‍.ടി.സി കൊരട്ടി – 42
  10. പി.സി. തോമസ് ഹോസ്റ്റല്‍-തൃശൂര്‍-376
  11. സി.എഫ്.എല്‍.ടി.സി നാട്ടിക -315
  12. പി .എസ്. എം. ഡെന്റല്‍ കോളേജ് അക്കികാവ് -08
  13. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-163
  14. ജി.എച്ച് തൃശൂര്‍-29
  15. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -45
  16. ചാവക്കാട് താലൂക്ക് ആശുപത്രി -0
  17. ചാലക്കുടി താലൂക്ക് ആശുപത്രി -16
  18. കുന്നംകുളം താലൂക്ക് ആശുപത്രി -25
  19. ജി.എച്ച്. ഇരിങ്ങാലക്കുട -27
  20. ഡി.എച്ച്. വടക്കാഞ്ചേരി -06
  21. എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-75
  22. അമല ആശുപത്രി-52
  23. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-67
  24. മദര്‍ ആശുപത്രി -11
  25. തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി -12
  26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-7
  27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -10
  28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ – 1
  29. രാജാ ആശുപത്രി ചാവക്കാട് – 3
  30. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ – 25
  31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -20
  32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 8
  33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 1
  34. സെന്റ് ആന്റണിസ് പഴുവില്‍ – 5
  35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 0
  36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 2
  37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-21
    6257 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
    ബുധനാഴ്ച 738 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 222 പേര്‍ ആശുപത്രിയിലും 516 പേര്‍ വീടുകളിലുമാണ്. ബുധനാഴ്ച മൊത്തം 6937 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5627 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 978 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 332 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,78,790 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.



ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലകോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്‌ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1403 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര്‍ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര്‍ 358, കാസര്‍ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,998 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,076,730സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top