ക്രിറ്റിക്കൽ കണ്ടെയ്ന്റ്മെന്റ് സോണായ നഗരസഭാ പ്രദേശത്ത് 29 പേർക്കെതിരെ പിഴ ഈടാക്കി, വരും ദിവസങ്ങളിലും കർശന പരിശോധന തുടരും

ക്രിറ്റിക്കൽ കണ്ടെയ്ന്റ്മെന്റ് സോണായ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക്ക് ധരിക്കാതെയും അനാവശ്യമായും പുറത്തേക്ക് ഇറങ്ങിയ 29 പേർക്കെതിരെ പിഴ ഈടാക്കി. അനാവശ്യമായി പുറത്തിറങ്ങിയ 50 ൽ പരം പേർക്ക് മുന്നറിയിപ്പും നൽകി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും

ഇരിങ്ങാലക്കുട : ക്രിറ്റിക്കൽ കണ്ടെയ്ന്റ്മെന്റ് സോണായ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക്ക് ധരിക്കാതെയും അനാവശ്യമായും പുറത്തേക്ക് ഇറങ്ങിയ 29 പേർക്കെതിരെ പിഴ ഈടാക്കി. അനാവശ്യമായി പുറത്തിറങ്ങിയ 50 ൽ പരം പേർക്ക് മുന്നറിയിപ്പും നൽകി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. സെക്ടറൽ മജിസ്ട്രേറ്റ് ഷോജൻ .എ.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ സബ്ബ് ഇൻസ്പെക്ടർ ഡെന്നി, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ജിയോ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാകേഷ്. കെ.ഡി, റിജേഷ്. എം.ഡി. എന്നിവരും പങ്കെടുത്തു. ക്രിട്ടിക്കൽ കണ്ടെയ്ന്റ്മെന്റ് സോണിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സോണിൽ പരിശോധനകൾ തുടർന്നും ഉണ്ടാവുമെന്നും സെക്ടറൽ മജിസ്ട്രേറ്റ് അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top