തൃശൂർ ജില്ലയിൽ ചൊവാഴ്ച 730 പേർക്ക് കോവിഡ്, 637 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ചൊവാഴ്ച 730 പേർക്ക് കോവിഡ്, 637 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 1103 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തൃശൂർ ജില്ലയിൽ ചൊവാഴ്ച 730 പേർക്ക് കോവിഡ്, 637 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 1103 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ 13 പേരും, ഇരിങ്ങാലക്കുട ജനറൽ ആശുപ്ത്രിയിൽ 26 പേരും കോവിഡ് ചികിത്സയിൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്, 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മരണങ്ങൾ ഇന്നുണ്ടായി. 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 35,562 ആണ്. 25,693 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 637 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. രോഗ ഉറവിടം അറിയാത്തവർ: 9 ക്ലസ്റ്ററുകൾ: സെന്റ്ട്രൽ പ്രിസൻ ആന്റ് കറക്ഷൻ ഹോം ക്ലസ്റ്റർ വിയ്യൂർ: 68 എസ്.ബി.ഐ പാറമേക്കാവ് ബ്രാഞ്ച് ക്ലസ്റ്റർ: 8 ഫ്രന്റ് ലൈൻ വർക്കർ:2 ആരോഗ്യ പ്രവർത്തകർ: 4 മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ: 2 രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 47 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസ്സിനു താഴെ 21 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

  1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 297
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-72
  3. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-36
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-52
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 40
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-200
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-135
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-171
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 43
  10. പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-380
  11. സി.എഫ്.എൽ.ടി.സി നാട്ടിക -322
  12. പി .എസ്. എം. ഡെന്റൽ കോളേജ് അക്കികാവ്-08
  13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-163
  14. ജി.എച്ച് തൃശൂർ-29
  15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -42
  16. ചാവക്കാട് താലൂക്ക് ആശുപത്രി -0
  17. ചാലക്കുടി താലൂക്ക് ആശുപത്രി -16
  18. കുന്നംകുളം താലൂക്ക് ആശുപത്രി -27
  19. ജി.എച്ച്. ഇരിങ്ങാലക്കുട -26
  20. ഡി.എച്ച്. വടക്കാഞ്ചേരി -3
  21. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-75
  22. അമല ആശുപത്രി-55
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -69
  24. മദർ ആശുപത്രി -08
  25. തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -12
  26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-8
  27. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -13
  28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
  29. രാജാ ആശുപത്രി ചാവക്കാട് – 3
  30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 28
  31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -20
  32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 7
  33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  34. സെന്റ് ആന്റണിസ് പഴുവിൽ – 5
  35. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
  36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
  37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-൨൩

6434 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ചൊവ്വാഴ്ച 477 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 360 പേർ ആശുപത്രിയിലും 117 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച മൊത്തം 4813 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3745 പേർക്ക് ആന്റിജൻ പരിശോധനയും 823 പേർക്ക് ആർടി-പിസിആർ പരിശോധനയും 245 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,71,852 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 420 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 96,240 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 435 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍ (44), മുളവൂര്‍ സ്വദേശി മൊയ്ദീന്‍ (75), വേങ്ങൂര്‍ സ്വദേശി കെ.കെ. രാജന്‍ (63), തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രന്‍ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ (70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളന്‍ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂര്‍ പരിയാരം സ്വദേശി പദ്മനാഭന്‍ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ (71) കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിനി സമീറ (36) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1376 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,563 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,587 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2339 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,09,750 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top