രാത്രിയിൽ വീടുകയറി അക്രമിച്ച പ്രതി പിടിയിൽ

ചേലൂർ : വസ്തു തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വിരോധത്തെ തുടർന്ന് ഒക്ടോബർ 20ന് രാത്രി മദ്യപിച്ച് അമ്മയും ജ്യേഷ്ഠനും താമസിക്കുന്ന വീട്ടിൽ എത്തി വീടും, ബൈക്കും മററും തകർത്ത് വീട്ടുകാരെ അക്രമിച്ച സംഭവത്തിൽ ചേലൂർ സ്വദേശി ചേലൂർ വീട്ടിൽ പ്രമോദ് (40) നെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ അയ്യൻകാവ് പരിസരത്തു നിന്നും പിടികൂടുകയായിരുന്നു.

എസ് ഐ അനൂപ്.പി.ജി, എ എസ് ഐ സലീം, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ

Leave a comment

Top