ഇരിങ്ങാലക്കുട നഗരസഭ പൂർണമായും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിൽ – നിയന്ത്രണങ്ങൾ എന്തെല്ലാം

ഇരിങ്ങാലക്കുട നഗരസഭ പൂർണമായും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിൽ – നിയന്ത്രണങ്ങൾ എന്തെല്ലാം

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിൽ കോ വിഡ് സ്ഥിതീകരിച്ച ആളുകളുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിൽ നിന്നും, സർക്കാരിന്‍റെ പുതിയ മാനദണ്ഡപ്രകാരം ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ ഡിവിഷനുകളും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ഞായറാഴ്ച ഉത്തരവിറക്കി. മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെയുള്ളവരുടെ സഞ്ചാരം കണ്ടെയ്ൻമെൻ്റ് സോണിൽ കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെൻ്റ് സോൺ ഉൾപ്പെടുന്ന കോടതികൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യുന്ന കാര്യാലയങ്ങൾ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും കണ്ടെയ്ൻമെൻ്റ് സോൺ ആയി നിലനിൽക്കുന്ന കാലയളവിൽ പ്രവർത്തിക്കുന്നത് അനുവദനീയമല്ലാത്തതാണ്. പ്രവർത്തനാനുമതി നൽകിയിട്ടുള്ള കാര്യാലയങ്ങൾ സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കേണ്ടതാണ്.

കണ്ടോൺമെന്റ് സോണിൽ പ്രവർത്തിച്ചുവരുന്ന ബാങ്കിങ് സ്ഥാപനങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 2 മണിവരെ പരമാവധി പകുതി ജീവനക്കാരെ മാത്രം ജോലിക്ക് നിയോഗിച്ച പ്രവർത്തിക്കേണ്ടതാണ്. ഒരേസമയം മൂന്ന് ഉപഭോക്താക്കൾക്ക് മാത്രം സ്ഥാപനത്തിന് കത്ത് പ്രവേശനാനുമതി നൽകേണ്ടതാണ്. ജീവനക്കാരെ ജോലിക്ക് നിയോഗിക്കേണ്ടതിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പൊതുസ്ഥലങ്ങളിൽ മൂന്നുപേരിൽ കൂടുതൽ കൂട്ടം കൂട്ടാൻ പാടുള്ളതല്ല. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം. അനുവദനീയമായ സ്ഥാപനങ്ങളിൽ ഒരേസമയം 3 ഉപഭോക്താക്കൾക്ക് കൂടുതൽ പേരെ പ്രവേശിക്കാൻ പാടുള്ളതല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. നിർമ്മാണമേഖലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല. വീടുകൾ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ക്രിട്ടിക്കൽ കണ്ടോൺമെന്റ് സോൺ പ്രകാരം അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഉത്തരവിൽ അനുവദിച്ചിട്ടുള്ള പ്രവർത്തികൾ മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ. കണ്ടോൺമെന്റ് സോണുകളിൽ പൊതുജനങ്ങൾക്ക് അത്യന്താപേക്ഷികമായ സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലുള്ള പൊതുവിതരണ കേന്ദ്രങ്ങൾ എൽ.പി.ജി വിതരണം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ എന്നിവയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും, ലംഘിക്കുവാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ശിക്ഷാ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാഭരണകൂടം ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേരുന്ന അവലോകന യോഗത്തിനുശേഷം ശേഷം നിയന്ത്രണങ്ങളിൽ കൂടുതൽ വ്യകതത വരുത്തും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top