കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങളും, ജീവനക്കാരും, ഭക്തജനങ്ങളും ക്ഷേത്ര പരിസരം വൃത്തിയാക്കൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും ഒരുമിച്ചു ഞായറാഴ്ച രാവിലെ മുതൽ വൃത്തിയാക്കൽ ആരംഭിച്ചു. ക്ഷേത്ര മതിൽ കെട്ടിനകം, കെട്ടിട ഭാഗങ്ങൾ, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്.


കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോനിൽ നിന്നും വൃത്തിയാക്കാനുള്ള സാധന സമഗ്രഹികൾ ഏറ്റുവാങ്ങി ചുറ്റുവിളക്കു മാടം തുടച്ചു വൃത്തിയാക്കൽ ആരംഭിച്ചതോടെ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും ഒപ്പം ചേർന്നു.

രാവിലെ മുതൽ തന്നെ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പലസമയങ്ങളിലായി ഈ സംരംഭത്തിൽ പങ്കളികളായി. വരും ദിവസങ്ങളിൽ തുടർച്ചയായി വൃത്തിയാക്കൽ നടക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. എല്ലാ ഭക്ത ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ.രാജേഷ് തമ്പാൻ, കെ.ജി.സുരേഷ്,എ.വി.ഷൈൻ, കെ.കെ.പ്രേമരാജൻ, ദേവസ്വം മാനേജർ രാജി സുരേഷ് എന്നിവർ പ്രവർത്തികൾക്ക് നേതൃത്വം നൽകി.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top