ജില്ലാ ട്രഷറിക്ക് സാനിറ്റയ്സർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നൽകി ക്രൈസ്റ്റ് കോളേജ് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് സാനിറ്റൈസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ ജില്ലാ ട്രഷറിക്ക് നൽകി. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ ട്രഷറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീണിക്കപ്പറമ്പിൽ മെഷീൻ അസിസ്റ്റന്‍റ് ഡിസ്ട്രിക്ട് ട്രഷറി ഔഫീസര്‍ ഇന്‍ ചാര്‍ജ്ജ് അജയൻ സി. കെ ക്ക് കൈമാറി. ചടങ്ങിൽ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, ഡോ. വി .പി ജോസഫ്, സനാജികുമാർ എൻ കെ, സ്റ്റുഡന്റ് സെക്രട്ടറി ശ്യം കൃഷ്ണ, ആദം, ആദർശ് വിൻസെന്റ് എന്നിവരും പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top