ഗ്ലൗസ് വെൻഡിങ് മെഷീനുമായി യൂണിവേഴ്സൽ എൻജിനിയറിങ് കോളേജ് ടെക്നിക്കൽ സ്റ്റാഫ്

വള്ളിവട്ടം : കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിലെ ടെക്നിക്കൽ സ്റ്റാഫ് ജി.വി.എം.2020 ഓട്ടോമാറ്റിക് ഗ്ലൗസ് വെൻഡിങ് മെഷീൻ രൂപകൽപന ചെയ്ത് നിർമ്മിച്ചു. വെള്ളങ്ങലൂർ പ്രസ് ക്ലബ് സെക്രട്ടറി എ.വി.പ്രകാശ് യന്ത്രം പ്രവർത്തിപ്പിച്ചു ഉദ്ഘാടനം നിർവഹിച്ചു. മെഷീനിൽ കൈനീട്ടിയാൽ സാനിറ്റൈസ് ചെയ്ത ഗ്ലൗസ് കൈയിൽ ലഭിക്കും എന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.

ബാങ്കുകൾ, മാളുകൾ, ഓഫിസുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ , എന്നിവിടങ്ങളിൽ ഗ്ലൗസുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ ഗ്ലൗസ് വെൻഡിങ് മെഷീനുകളുടെ ഉപയോഗം ആവശ്യ അനിവാര്യമായി മാറിയിരിക്കുന്നു. പ്രകൃതി സൗഹൃദ ഗ്ലൗസുകളാണ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്. കോളേജിൽ നടന്ന ചടങ്ങിൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി.കെ.സലിം അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ .ജോസ് കെ.ജെക്കബ് മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് ട്രഷറർ പി.കെ.എം.അഷ്‌റഫ് ജോസ് മാളിയേക്കൽ ,വർക്ക് ഷോപ്പ് സൂപ്രണ്ട് കെ.കെ അബ്ദുൽ റസാഖ്, പി.കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. കോളേജിൽ ആരംഭിച്ച വിദ്യാർത്ഥി സംരംഭകത്വ കമ്പനിയായ സ്കിൽജെനിക്സിലൂടെ യന്ത്രം വിപണിയിൽ ഇറക്കുവാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top