കേരള ചിക്കൻ സ്റ്റാളിന്‍റെ ഉദ്ഘാടനം നടത്തി

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മലർവാടി, കാർത്തിക എന്നീ കുടുംബശ്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ സ്റ്റാളിന്‍റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. കുടുംബശ്രീയുടെ അതിജീവനം പദ്ധതിയിലൂടെയാണ് ഈ സ്റ്റാളുകൾ ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത സ്റ്റാളിൽ നിന്നും മാർക്കറ്റ് വിലയിലും കുറവിൽ ചിക്കൻ ലഭ്യമാകും. ഉദ്ഘാടനചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. വി. ലത, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ പവിത്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ സുബ്രഹ്മണ്യൻ, സി. ഡി . എസ്. ചെയർപേഴ്സൺ അമിത മനോജ്‌, കേരള ചിക്കൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നീതു എന്നിവർ സംസാരിച്ചു.Leave a comment

Top