40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ നഗരപ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിടികൂടി

40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ നഗരപ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിടികൂടി. ചാൾസ് ട്രേഡേഴ്സ്, ജെ.ആർ. ട്രേഡേഴ്സ്, ചെരിപ്പുമേള, തനിനാടൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഏകദേശം 40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടികൂടി. ചാൾസ് ട്രേഡേഴ്സ്, ജെ.ആർ. ട്രേഡേഴ്സ്, ചെരിപ്പുമേള, തനിനാടൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനും തുടർ ലംഘനമുണ്ടാകുന്നുവെങ്കിൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ബേബി. എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാകേഷ്. കെ.ഡി, അജു സി.ജി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top