വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 9,10 വാർഡുകൾ കണ്ടയിൻമെൻ്റ് സോണിൽ – ദ്രുതകർമ്മസേനാംഗങ്ങൾക്ക് കർശന നിർദ്ദേശം

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 9,10 വാർഡുകൾ കണ്ടയിൻമെൻ്റ് സോണാക്കിയതിനെ തുടർന്ന് പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിച്ച് അവശ്യസ്ഥാപനങ്ങൾ മാത്രം ക്രമമനുസരിച്ച് പ്രവർത്തിക്കുവാനും, മറ്റുള്ളവ അടയ്ക്കാനും ദ്രുതകർമ്മസേനാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി. വാർഡ് മെമ്പർ നസീമ നാസർ, ഹെൽത്ത് ഓഫീസർ എം.സി.സിബി, ഹെൽത്ത് ഇൻസ്പെക്ടർ എ.എ.അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എസ്.ഷിഹാബുദ്ദീൻ, എം.എം.മദീന, ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വാർഡ് ആർ ആർ ടി അംഗങ്ങളുടെ സജീവ സഹകരണവുമുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top