ആലേങ്ങാടാൻ വാറുണ്ണി മെമ്മോറിയൽ ആയുർവ്വേദ ആശുപത്രിയിൽ പുതിയ ഐ.പി കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആലേങ്ങാടാൻ വാറുണ്ണി മെമ്മോറിയൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ ആയുഷ് വകുപ്പിൽ നിന്നും അനുവദിച്ച മൂന്നരക്കോടി രൂപ വിനിയോഗിച്ച് പണി തീർത്ത പുതിയ ഐ.പി കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ഷൈലജ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ. അദ്ധ്യക്ഷതയും ശിലാഫലകം അനാഛാദനവും ചെയ്തു

3 നിലകളോട് കൂടിയ ഈ കെട്ടിടത്തിൽ പുരുഷന്മാർക്ക് വേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും പ്രേത്യേകം തയ്യാറാക്കിയ 15 കിടക്കകളോട് കൂടിയ ജനറൽ വാർഡും,4 ഡബിൾ റൂമും,4 സിംഗിൾ റൂമും ഉൾപ്പെടുന്ന പേ വാർഡും ആണ് ഉണ്ടായിരിക്കുക. കൂടാതെ 3 പഞ്ചകർമ്മ തിയേറ്റർ, എക്സ് – റേ, ലാബ് സംവിധാനം, ഫിസിയോ തെറാപ്പി യൂണിറ്റ്, വാഷ് ഏരിയ, ടോയ്ലറ്റ് റൂമുകൾ, എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ രണ്ടു നിലകൾ ഉയർത്തുന്നതിനാവശ്യമായ അസ്തി വാരവും മുകളിൽ റൂഫ് ട്രസ്സിങ്ങും ഉൾപ്പെടുന്നു.

ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ മുഖ്യാഥിതി ആയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ടി. ജയ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ പി. ആർ. സലജകുമാരി, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വത്സല ശശി, സീനിയർ മെഡിക്കൽ ഓഫീസർ ബിജു ബാലകൃഷ്ണൻ, എച്ച്. എം. സി. മെമ്പർമാരായ എം. എൻ.നീരജ്, എം.സി. രമണൻ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രീതി ജോസ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top