മുൻ സാമാജികരായ പ്രൊഫ. മീനാക്ഷി തമ്പാനും അഡ്വ. തോമസ് ഉണ്ണിയാടനും നിയമസഭാ വജ്ര ജൂബിലി പുരസ്ക്കാരം നൽകി ആദരിച്ചു

ഇരിങ്ങാലക്കുട : കേരള നിയമസഭാ വജ്രജൂബിലി ആഘോഷകളോട് അനുബന്ധിച്ച് മുൻ നിയമസഭാ സാമാജികർക്ക് പുരസ്ക്കാരം നൽകുന്നതിന്‍റെ ഭാഗമായി മുകുന്ദപുരം താലൂക്കിൽ ഇപ്പോൾ താമസിച്ചു വരുന്ന മുൻ സാമാജികരായ കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിലെ എം.എൽ.എ. ആയിരുന്ന (1991-2001) പ്രൊഫ. മീനാക്ഷി തമ്പാൻ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ. ആയിരുന്ന (2001 -2016 ) അഡ്വ. തോമസ് ഉണ്ണിയാടൻ എന്നിവർക്ക് കേരള നിയമസഭയുടെ ആദരമായി ഫലകം നൽകി ആദരിച്ചു. മുകുന്ദപുരം തഹസിൽദാർ ഐ.ജെ. മധുസൂദനനാണ് ഇരുവരുടെയും ഇരിങ്ങാലക്കുടയിലുള്ള വസതിയിൽ ചെന്ന് ശനിയാഴ്ച ആദര ഫലകം നൽകിയത്.

ജനുവരി 14,15 തീയതികളിൽ തൃശ്ശൂരിൽ വച്ചായിരുന്നു ഈ ചടങ്ങ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചെങ്ങന്നൂർ എം.എൽ യുടെ നിര്യാണത്തെ തുടർന്ന് ചടങ്ങ് മാറ്റി വക്കുകയായിരുന്നു മുകുന്ദപുരം താലൂക്കിൽ നാല് മുൻ നിയമസഭാ സാമാജികരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ചാലക്കുടി എം.എൽ.എ. ആയിരുന്ന (1996) പ്രൊഫ. സാവിത്രി ലക്ഷ്മണൻ അവരുടെ ഇരിങ്ങാലക്കുടയിലെ വസതിയിൽ ശനിയാഴ്ച ഉണ്ടായിരുന്നില്ല. പുതുക്കാട്ടുള്ള മുൻ മണലൂർ എം.എൽ.എ (2001) പോൾസൺ മാസ്റ്റർക്ക് വരും ദിവസങ്ങളിൽ വീട്ടിൽ ചെന്ന് പുരസ്‌കാരം നൽകുമെന്ന് തഹസിൽദാർ അറിയിച്ചു.

മുകുന്ദപുരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ജയന്തി എൻ, മനവലശ്ശേരി വില്ലജ് ഓഫീസർ ടി.കെ പ്രമോദ്, സ്പെഷ്യൽ വില്ലജ് ഓഫീസർ ടി. അജിത്കുമാർ, ഇരിങ്ങാലക്കുട സ്പെഷ്യൽ വില്ലജ് ഓഫീസർ എം.ആർ മുരളിധരൻ, വില്ലജ് ഫീൽഡ് അസിസ്റ്റന്റ് അബ്‌ദുൾ കാലം കെ.യു, താലൂക് ഓഫിസ് ജീവനക്കാരൻ നിതേഷ്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a comment

Leave a Reply

Top