ആളൂര്‍ ഗ്രാമപഞ്ചായത്ത്, പോലീസ് സ്റ്റേഷന് വേണ്ടി സ്ഥലം ഏറ്റെടുത്ത് കൈമാറി

ആളൂര്‍ : കല്ലേറ്റുംകരയിലെ പനംങ്കൂടന്‍ ബാബു സെബാസ്റ്റ്യന്‍, ഭാര്യ ഷേര്‍ളി ബാബു എന്നിവരില്‍ നിന്നും കല്ലേറ്റുംകര പൂപ്പച്ചിറ റോഡിലുള്ള 28 സെന്‍റ് സ്ഥലം ആളൂര്‍ പോലീസ് സ്റ്റേഷന് വേണ്ടി കൈമാറി. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ പോലീസ് റൂറല്‍ എസ് പി ആര്‍ വിശ്വനാഥ് ഐ പി എസ് ആധാരവും അനുബന്ധ രേഖകളും കേരള സര്‍ക്കാരിന് വേണ്ടി ഏറ്റുവാങ്ങി. തങ്ങളുടെ മാതാപിതാക്കളായ പി പി സെബാസ്റ്റ്യന്‍, നെയ്ത്തി സെബാസ്റ്റ്യന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം സൗജന്യമായി നല്‍കിയ ഭൂമിയാണ് ബാബു സെബാസ്റ്റ്യനും ഭാര്യ ഷേര്‍ളിയും ചേർന്ന് പോലീസ് സ്റ്റേഷന് വേണ്ടി കൈമാറിയത്. ആളൂർ പോലീസ് സ്റ്റേഷന്‍ ആരംഭിച്ച് നാലു വര്‍ഷത്തോളമായെങ്കിലും നാളിതുവരെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.

ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷനായിരുന്നു. തൃശ്ശൂര്‍ എം പി ശ്രീ.ടി.എന്‍.പ്രതാപന്‍ മുഖ്യാതിഥിയായിരുന്നു. ബാബു സെബാസ്റ്റ്യന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍ എന്നിവരെ ചടങ്ങില്‍ വെച്ച് എം.പി. ടി. എന്‍ പ്രതാപന്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ അജിത സുബ്രമണ്യന്‍, സി. ജെ നികസന്‍, അംബിക ശിവദാസന്‍, മെമ്പര്‍മാരായ ഷാജന്‍ കള്ളിവളപ്പില്‍, ഐ. കെ ചന്ദ്രന്‍, ടി വി ഷാജു, നീതു മണിക്കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യനൈസന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് എ ആര്‍ ഡേവിസ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top