കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് , തൃപ്പുത്തരി, മുക്കുടി ആചാരങ്ങൾ 23, 24, 25 തിയ്യതികളിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ് , തൃപ്പുത്തരി, മുക്കുടി ആചാരങ്ങൾ ഒക്ടോബർ 23, 24, 25 തിയ്യതികളിലുമായാണ് നടത്തുന്നത്. കോവിഡ് 19 പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടത്തുക. തണ്ടിക വരവിനോട് അനുബന്ധിച്ച് ഭക്ത ജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല. തൃപ്പുത്തരി സദ്യയും മുക്കുടി വിതരണവും ഉണ്ടായിരിക്കുന്നതല്ല. സരസ്വതി പൂജയോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് പുസ്തകം പൂജക്ക് വയ്ക്കാനും എഴുത്തിന് തിരുത്താനും സൗകര്യം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഭക്ത ജനങ്ങൾക്ക് കോവിഡ് മാനദണ്ഡം അനുസരിച്ച് ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നു കൂടൽമാണിക്യം ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

Top