കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലേക്ക് കസേരകൾ നൽകി

ഇരിങ്ങാലക്കുട : കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്‍റെ പുതിയ ബ്ലോക്കിലേക്ക് രോഗികൾക്ക് ഇരിക്കുന്നതിനായി നൽകിയ കസേരകൾ ബാങ്ക് പ്രസിഡണ്ട് യു. പ്രദീപ് മേനോൻ ആശുപത്രി സൂപ്രണ്ട് മിനി മോൾക്ക് കൈമാറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട ചെറിയ ചടങ്ങിൽ ബാങ്ക് സെക്രട്ടറി സി.കെ ഗണേഷ്, ആശുപത്രി ഹെഡ് ക്ലാർക്ക് ദിലീപ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top