നവരാത്രി സംഗീതോത്സവം 17 മുതൽ 25 വരെ രാത്രി 7 മണിക്ക് തത്സമയം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ഫേസ്ബുക്ക് പേജിൽ

നവരാത്രി സംഗീതോത്സവം 17 മുതൽ 25 വരെ രാത്രി 7 മണിക്ക് തത്സമയം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ഫേസ്ബുക്ക് പേജിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ നവരാത്രി സംഗീതോത്സവത്തിനോട് അനുബന്ധിച്ച് 9 ദിവസം നീണ്ടു നിൽക്കുന്ന സംഗീത കച്ചേരി ഒക്ടോബർ 17 മുതൽ 25 വരെ രാത്രി 7 മണിക്കും, വിജയദശമി ദിവസം വരവീണയിലെ സംഗീത വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാരാധന രാവിലെ 10 മണി മുതൽ തത്സമയം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ജൂൺ മുതൽ പ്രശസ്തരായ സംഗീതജ്ഞരുടെ സംഗീത കച്ചേരികളും , ലെക്ചർ ഡെമോൺസ്‌ട്രേഷനും, കൂടാതെ ഗുരു സ്മരണ എന്ന പ്രത്യേക പരിപാടിയും അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top