കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങളും, ജീവനക്കാരും, ഭക്തജനങ്ങളും ഞായറാഴ്ച്ച ക്ഷേത്ര പരിസരം വൃത്തിയാക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ഞായറാഴ്ച രാവിലെ 10 മണി മുതൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും കൂടെ വൃത്തിയാക്കുന്നു. ക്ഷേത്ര മതിൽ കെട്ടിനകം, കെട്ടിട ഭാഗങ്ങൾ, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്. എല്ലാ ഭക്ത ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അഭ്യർത്ഥിച്ചു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top