ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 8 കോവിഡ് പോസിറ്റീവ്, 43 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 8 കോവിഡ് പോസിറ്റീവ്, 43 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 8 കോവിഡ് പോസിറ്റീവ്, വാർഡ് 11 പോലീസ് സ്റ്റേഷൻ പരിധിയിൽ 48 വയസ്സുള്ള പുരുഷൻ, വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ് പരിധിയിൽ 11 വയസ്സുള്ള പെൺകുട്ടി, വാർഡ് 17 മടത്തിക്കരയിൽ 75 വയസ്സുള്ള പുരുഷൻ, 25 വയസ്സുള്ള സ്ത്രീ, വാർഡ് 18 ചാലാംപാടം പരിധിയിൽ 68 വയസ്സുള്ള സ്ത്രീ, വാർഡ് 20 കോളനി പരിധിയിൽ 73 വയസ്സുള്ള പുരുഷൻ, 44 വയസ്സുള്ള പുരുഷൻ, വാർഡ് 26 ഉണ്ണായിവാര്യർ കലാനിലയം പരിധിയിൽ 18 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായി നിലവിൽ 43 പേർ ആശുപത്രിയിലും 95 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 508 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിനിൽ 322 പേരാണ് കഴിയുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top