ചെന്നൈ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാദർ വിൽസൺ തറയിലിന് ഡോക്ടറേറ്റ് ബിരുദം

ഇരിങ്ങാലക്കുട : ഇന്ത്യയിലെ 3 സ്പോർട്സ് യൂണിവേഴ്സിറ്റികളിൽ ഒന്നായ ചെന്നൈ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാദർ വിൽസൺ തറയിൽ സി.എം.ഐ ഡോക്ടറേറ്റ് ബിരുദം നേടി. കുട്ടികൾ അഭിമുഖീകരിക്കുന്ന ‘അശ്രദ്ധയും, ഹൈപ്പർ ആക്ടിവിറ്റിയും’ എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തി വിജയിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ സ്ഥാപക പ്രൻസിപ്പലും തുടർന്ന് 14 വർഷം സ്കൂളിനെ ഉയർച്ചയിലേക്കു നയിച്ച പ്രിൻസിപ്പലുമായിരുന്നു. ഇപ്പോൾ കുടുംബ പ്രേഷിത കൂട്ടായ്മയുമായി പരിയാരം സി.എസ്സ്.ആറിൽ പ്രവർത്തിച്ചു വരുന്നു

Leave a comment

Top