വർഷങ്ങളായി തരിശായി കിടന്ന സ്ഥലത്ത് നെൽകൃഷി ചെയ്തതിന്‍റെ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്ത് കണ്ണംപോയ്ച്ചിറ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടന്ന 3 ഏക്കറോളം സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതി പ്രകാരം നെൽകൃഷി ചെയ്തതിന്‍റെ വിളവെടുപ്പ് ഉദ്ഘാടനം സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി നിർവഹിച്ചു. വേളൂക്കര ലോക്കൽ സെക്രട്ടറി വിക്രമൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ശിവൻ, ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.ഉണ്ണി, കേരള അഗ്രികൾച്ചറൽ ടെക്ക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എൻ.വി.നന്ദകുമാർ, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി എം.കെ.ജിനേഷ്, ഒ.കെ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വി.സി.വിനോദ്, ടി.വി.വിജു, എൻ.വി.നന്ദകുമാർ, എം.കെ.ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പാടശേഖരത്തിൽ നെൽകൃഷി നടത്തിയത്. തൃശൂർ ജില്ലയിൽ ജോയിന്റ് കൗൺസിൽ, കേരള അഗ്രികൾച്ചറൽ ടെക്ക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംയുക്തമായി വിവിധ മേഖലകളിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നെല്ല്, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറി മുതലായവയുടെ കൃഷികൾ ചെയ്തു വരുന്നുണ്ട്.

Leave a comment

Top