ഇരിങ്ങാലക്കുട നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്‍റെയും പച്ചതുരുത്തിന്‍റെയും ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : നഗരസഭാ പ്രദേശത്തെ ജൈവ മാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്ക്കരിക്കുന്നതിനായി 2019-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്ക്വയർ ഫീറ്റിലായി നിർമ്മിച്ചതും ഐ ആർ ടി സി യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്‍റെയും ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കാനായി നട്ടുവളർത്തിയ പച്ചതുരുത്തിന്‍റെയും ഉദ്ഘാടനം ഗാന്ധിനഗർ ഹിൽ പാർക്കിൽ തൃശ്ശൂർ എം.പി ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു. ചടങ്ങിൽ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മുഖ്യാതിഥിയായി പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു.

ആശംസകളർപ്പിച്ചുകൊണ്ട് വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല ശശി, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, വാർഡ് കൗൺസിലർ എം.ആർ. ഷാജു, കൗൺസിലർമാരായ പി.വി. ശിവകുമാർ, സന്തോഷ് ബോബൻ, റോക്കി ആളൂക്കാരൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശുഭ .എസ്, ഐ ആർ ടി സി പ്രതിനിധി മനോജ് കുമാർ . വി, ഹരിത കേരള മിഷൻ പ്രതിനിധി ആന്റോ യു. എൽ, മുനിസിപ്പൽ എഞ്ചിനീയർ സുഭാഷ്. എം.കെ. എന്നിവർ സംസാരിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അബ്ദുൾ ബഷീർ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top